sufaid

sufaid

@sufaid1pp

Events

5

News

6

Claps

0

സ്മാർട്ട് ഫോൺ ലോകം

പുതിയ സ്മാർട്ട് ഫോൺ വിശേഷങ്ങൾ

ഹജ്ജ്

ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ അല്ലാഹു പ്രത്യേകം തിരഞ്ഞെടുക്കുകയും ഭൂമിയില്‍ ഏറ്റവും പവിത്രമാക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത പ്രദേശമാണ് പരിശുദ്ധ മക്ക. പ്രവാചകന്റെ പ്രാര്‍ത്ഥനയിലൂടെ പ്രവാചക നഗരിയായ മദീനക്കും ഹറം (പവിത്ര പ്രദേശം)പദവി ലഭിക്കുകയുണ്ടായി. മക്കയും മദീനയും ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കുക ഏതൊരു വിശ്വാസിയുടേയും ജന്മാഭിലാഷമാണ്. എന്നല്ല വീണ്ടും വീണ്ടും ആ പുണ്യഭൂമിയില്‍ എത്താനും ജഗനിയന്താവിന്റെ കരുണാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങാനും കൊതിക്കാത്തവരില്ല. ആ പുണ്യഭൂമികളിലെ സല്‍ക്കര്‍മ്മങ്ങള്‍ക്ക് മറ്റിടങ്ങളിലേതിനേക്കാള്‍ അനേകമിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അനുഗ്രഹീത ഹറമുകളില്‍ ആദ്യമായി എത്തുന്ന തീര്‍ത്ഥാടകര്‍ പലരും സന്തോഷാധിരേകത്താല്‍ കരഞ്ഞു പോവാറുണ്ട്്. എന്നാല്‍ പലപ്പോഴും അറിവില്ലായ്മ മൂലം തീര്‍ത്ഥാടകന്‍ അല്ലാഹു ആദരിക്കാന്‍ കല്‍പിച്ച മതചിഹ്നങ്ങളെ അനാദരിക്കുകയും അപ്രധാനമായവയെ അസ്ഥാനത്ത് ബഹുമാനിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയുണ്ട്. അത്തരത്തിലുളള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തീര്‍ത്ഥാടകരില്‍ പൊതുവെ കണ്ടുവരുന്ന ചില അബദ്ധ ധാരണകളും അരുതായ്മകളും ചൂണ്ടിക്കാണിക്കട്ടെ: ഹറമിന്റെ പരിധിയില്‍ അതിക്രമം പ്രവര്‍ത്തിക്കലും പാപങ്ങള്‍ ചെയ്യലും ഹറമുകളില്‍ വെച്ച് അതിക്രമം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചാല്‍ പോലും അവര്‍ കുറ്റക്കാരാണെന്നും ശിക്ഷാര്‍ഹരാണെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഹറമിന്റെ പവിത്രത ലംഘിക്കല്‍ അല്ലാഹു പൊറുക്കാത്ത മഹാപാപങ്ങളുടെ ഗണത്തിലാണ് അവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹറമിനെപ്പറ്റിയുളള സങ്കല്‍പത്തിന്റെ അടിസ്ഥാനം ഒരു ജീവിയെപ്പോലും ഉപദ്രവിക്കാന്‍ പാടില്ലാത്ത ഒരു ഇല പോലും നശിപ്പിക്കാന്‍ പാടില്ലാത്ത ഒരു പരിസരം സൃഷ്ടിക്കുക എന്നതാണ്. ഹജജ് സംബന്ധമായ ഓരോ ഉപദേശ നിര്‍ദ്ദേശങ്ങളിലും ഹജ്ജിന്റെ ഈ ഒരു ആശയമാണ് അടങ്ങിയിരിക്കുന്നത്. അതു സാധ്യമാവണമെങ്കില്‍ ഇഹ്‌റാമില്‍ പ്രവേശിച്ച് മാതാവ് പ്രസവിച്ച കുഞ്ഞിനെപ്പോലെ നിഷ്‌കളങ്കരായി തിരിച്ചെത്തുന്നതു വരെ പെരുമാറ്റത്തിലും സംസാരത്തിലും അങ്ങേയറ്റത്തെ സൂക്ഷമത പാലിക്കേണ്ടതുണ്ട്. യാത്രകളില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രയാസങ്ങളില്‍ ക്ഷമയവലംബിക്കുക, മറ്റുളളവരില്‍ നിന്നുളള വീഴ്ചകള്‍ക്ക് തട്ടിക്കയറാതിരിക്കുക, ഒഴിവുവേളകളില്‍ പരദൂഷണത്തില്‍ ഏര്‍പ്പെടുക തുടങ്ങിയവയും ഹറമിന്റെ പവിത്രതയെ മാനിക്കാനായി സൂക്ഷിക്കേണ്ടതാ

ഹജ്ജ്

LIVE

FROM THE NEWS ROOM

ബ്ലൂവെയില്‍ ഗെയിം ആത്മഹത്യ കേരളത്തിലും ?

തിരുവനന്തപുരം : വിവാദമായ ബ്ലൂവെയില്‍ ഗെയിം കളിച്ചതിനെത്തുടര്‍ന്ന് കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തതായി സംശയം. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയും വിദ്യാര്‍ഥിയുമായ പതിനാറുകാരന്‍ ആത്മഹത്യ ചെയ്തത് ബ്ലൂ വെയില്‍ ഗെയിം കളിച്ചതിനെത്തുടര്‍ന്നാണ് എന്നാണ് സംശയമുയര്‍ന്നിട്ടുള്ളത്. കഴിഞ്ഞ മാസം 26നാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് വിളപ്പില്‍ശാല പോലിസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പിന്നില്‍ എന്താണ് കാരണമെന്ന് ഇനിയും വ്യക്തമാകാത്ത സാഹചര്യത്തിലാണ് ബ്ലൂവെയില്‍ ഗെയിമിന്റെ ഭാഗമായ ആത്മഹത്യയാണിതെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. ഇയാളുടെ ഫേസ് ബുക്ക് അക്കൗണ്ടില്‍ ബ്ലൂവെയില്‍ ഗെയിം ലിങ്കുകളുണ്ടെന്നും രാത്രി വൈകിയും ഗെയിം കളിക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ മരണം ബ്ലൂവെയിലിനെത്തുടര്‍ന്നാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല.