ഇന്നലെ 7 ഇടത്ത് തീവ്രമഴ, ഇന്ന് 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത വേണം
കേരളത്തില്‍ ഇന്ന് മഴ ശക്തമാകും. ഇന്നലെ തെക്കന്‍ കേരളത്തില്‍ കാലാവസ്ഥാ വകുപ്പിന്റെ ഏഴ് വെതര്‍ സ്റ്റേഷനുകളില്‍ തീവ്ര മഴ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പുല്ലക്കയാറിലാണ്. ഇവിടെ ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ 27.67 സെ.മി മഴ രേഖപ്പെടുത്തി